റോജർ ഫെഡറർക്ക് ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം
ടെന്നീസ് താരം റോജർ ഫെഡറർക്ക്(33) ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം. ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് പുരുഷവിഭാഗം ഫൈനലിൽ ഫ്രഞ്ച് താരം ഗില്ലസ് സൈമണിനെ രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഫെഡറർ തന്റെ 23-ാംമത് ലോക മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കിയത്.
Oct 12, 2014, 18:07 IST
| 
ഷാങ്ഹായ്: ടെന്നീസ് താരം റോജർ ഫെഡറർക്ക്(33) ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം. ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് പുരുഷവിഭാഗം ഫൈനലിൽ ഫ്രഞ്ച് താരം ഗില്ലസ് സൈമണിനെ രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഫെഡറർ തന്റെ 23-ാംമത് മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കിയത്. സ്കോർ- 7-6, 7-6. സ്വിറ്റസർലന്റ് താരം ഫെഡററുടെ ഈ വർഷത്തെ നാലാം കിരീടനേട്ടമാണിത്.
സെമിയിൽ നൊവാക് ജോക്കോവിച്ചിനെ തോൽപിച്ചാണ് റോജർ ഫെഡറർ ഫൈനലിലെത്തിയത്.