മെയ്‌വെതർ നൂറ്റാണ്ടിന്റെ ചാമ്പ്യൻ

ലോക വെൽടർ ബെൽറ്റ് കിരീടം അമേരിക്കയുടെ ഫ്ളോയ്ഡ് മെയ്വെതറിന്. ബോക്സിങ് റിങ്ങിലെ നൂറ്റാണ്ടിന്റെ പോരാട്ടം എന്ന വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ ഫിലിപ്പീൻസിന്റെ മാനി പാക്വിയാവോയെ കീഴടക്കിയാണ് മെയ്വെതർ ലോക വെൽട്ടർവെയ്റ്റ് കിരീടം സ്വന്തമാക്കിയത്.
 | 
മെയ്‌വെതർ നൂറ്റാണ്ടിന്റെ ചാമ്പ്യൻ

 

ലാസ് വെഗാസ്: ലോക വെൽടർ ബെൽറ്റ് കിരീടം അമേരിക്കയുടെ ഫ്‌ളോയ്ഡ് മെയ്‌വെതറിന്. ബോക്‌സിങ് റിങ്ങിലെ നൂറ്റാണ്ടിന്റെ പോരാട്ടം എന്ന വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ ഫിലിപ്പീൻസിന്റെ മാനി പാക്വിയാവോയെ കീഴടക്കിയാണ് മെയ്‌വെതർ ലോക വെൽട്ടർവെയ്റ്റ് കിരീടം സ്വന്തമാക്കിയത്.

വാശിയേറിയ പോരാട്ടത്തിനായിരുന്നു ലാസ് വെഗാസിലെ എം.ജി.എം ഗ്രാൻഡ് ഗാർഡൻ അരീന സാക്ഷിയായത്. ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള മത്സരമായിരുന്നു ഇത്. അഞ്ചുവ്യത്യസ്ത വിഭാഗങ്ങളിൽ ചാമ്പ്യനായിട്ടുള്ള മെയ്‌വെതർ നാളിതുവരെ പങ്കെടുത്ത 48 പ്രൊഫഷണൽ മത്സരങ്ങളിലും തോൽവി അറിഞ്ഞിട്ടില്ല. ഹോളിവുഡ് താരങ്ങളുൾപ്പെടെയുള്ള പ്രമുഖർ ലോക ചാമ്പ്യൻഷിപ്പിന്റെ കാണികളാകാനെത്തി.