ജി.വി.രാജ പുരസ്‌കാരം പ്രഖ്യാപിച്ചു

ഈ വർഷത്തെ ജി.വി. രാജാ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷ വിഭാഗം കായികാ താരങ്ങൾക്കുള്ള പുരസ്കാരത്തിന് വോളിബോൾ താരം ടോം ജോസഫും ജിതിൻ തോമസും അർഹരായി. വനിതാ കായികാ താരങ്ങൾക്കുള്ള പുരസ്കാരം അഞ്ജു ബോബി ജോർജ്ജും ഒ.പി.ജെയ്ഷയും കരസ്ഥമാക്കി.
 | 
ജി.വി.രാജ പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം:  ഈ വർഷത്തെ ജി.വി. രാജാ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷ വിഭാഗം കായികാ താരങ്ങൾക്കുള്ള പുരസ്‌കാരത്തിന് വോളിബോൾ താരം ടോം ജോസഫും ജിതിൻ തോമസും അർഹരായി. വനിതാ കായികാ താരങ്ങൾക്കുള്ള പുരസ്‌കാരം അഞ്ജു ബോബി ജോർജ്ജും ഒ.പി.ജെയ്ഷയും കരസ്ഥമാക്കി. പി.ടി.ഉഷയ്ക്കാണ് മികച്ച പരിശീലകയ്ക്കുള്ള പുരസ്‌കാരം. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ദേശീയ-അന്തർദേശീയ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന കായിക താരങ്ങൾക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ നൽകുന്ന അവാർഡാണിത്. ഒരുലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച കായിക ലേഖകനുള്ള അവാർഡ് ദീപികാ ദിനപത്രത്തിലെ തോമസ് വർഗീസും മികച്ച വാർത്താ ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് മലയാള മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിയും സ്വന്തമാക്കി.