പി.യു.ചിത്രയെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

പി യു ചിത്രയെ ഇന്ത്യന് സംഘത്തില് ഉള്പെടുത്തണമെന്ന് കേരള ഹൈക്കോടതി. ചിത്ര നല്കിയ ഹര്ജിയിലാണ് ഉത്തരവ്. ലണ്ടനില് നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്ഷിപ്പില് പങ്കെടുക്കുന്ന ടീമില് ചിത്രയ്ക്ക് ഇടം നല്കാത്തത് വിവാദമായിരുന്നു.
 | 

പി.യു.ചിത്രയെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: പി യു ചിത്രയെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പെടുത്തണമെന്ന് കേരള ഹൈക്കോടതി. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ ചിത്രയ്ക്ക് ഇടം നല്‍കാത്തത് വിവാദമായിരുന്നു.

ടീമില്‍ യോഗ്യതയില്ലാത്തവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അത്ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.