ഏഷ്യൻ ഗെയിംസ്: ഹോക്കിയിലും റിലേയിലും ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. വനിതകളുടെ 4 X 400 മീറ്റർ റിലേയിലാണ് ഇന്ത്യ സ്വർണം നേടിയത്. മലയാളി താരം ടിന്റു ലൂക്ക ഉൾപ്പെട്ട ടീമാണ് സ്വർണം നേടിയത്.
 | 
ഏഷ്യൻ ഗെയിംസ്: ഹോക്കിയിലും റിലേയിലും ഇന്ത്യയ്ക്ക് സ്വർണം

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. വനിതകളുടെ 4 X 400 മീറ്റർ റിലേയിലും ഇന്ത്യ സ്വർണം നേടി.  മലയാളി താരം ടിന്റു ലൂക്ക ഉൾപ്പെട്ട ടീമാണ് റിലേയിൽ സ്വർണം നേടിയത്.

ഷൂട്ടൗട്ടിൽ പാക്കിസ്ഥാനെ 4-2 ന് തോൽപ്പിച്ചാണ് ഇന്ത്യൻ ഹോക്കി ടീം സുവർണ നേട്ടം സ്വന്തമാക്കിയത്. മലയാളി താരവും ഗോൾ കീപ്പറുമായ ശ്രീജേഷിന്റെ സേവ് മത്സരത്തിൽ നിർണായകമായി. പെനൽറ്റി ഷൂട്ടൗട്ടിൽ ശ്രീജേഷ് മൂന്ന് സേവുകൾ ചെയ്തു. ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ സ്വർണം നേടുന്നത് 16 വർഷങ്ങൾക്ക് ശേഷമാണ്. ഈ ജയത്തോടെ ഇന്ത്യ റിയോ ഒളിമ്പിക്‌സിലേയ്ക്ക് യോഗ്യത നേടി. ഇതോടെ ഒൻപത് സ്വർണവും ഒൻപത് വെള്ളിയുമായി മെഡൽ പട്ടികയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്.