അമേരിക്ക വിസ നല്‍കിയില്ല; അമ്പെയ്ത്ത് ടീമിനെ ഇന്ത്യ പിന്‍വലിച്ചു

താരങ്ങള്ക്ക് വിസ ലഭിക്കാത്തതിനേത്തുടര്ന്ന് ലോക യൂത്ത് ആര്ച്ചറി ചാനപ്യഷിപ്പില് പങ്കെടുക്കാനുള്ള ടീമിനെ ഇന്ത്യ പിന്വലിച്ചു. 31 അംഗ ടീമിലെ 21 പേര്ക്കാണ് അമേരിക്ക വിസ നിേധിച്ചത്. ഇവരേക്കൂടാതെ പരിശീലകന് ദക്ഷിണ കൊറിയക്കാരനായ ചെയ് വോഫ് ലിമിനും വിസ നിഷേധിക്കപ്പെട്ടു.
 | 

അമേരിക്ക വിസ നല്‍കിയില്ല; അമ്പെയ്ത്ത് ടീമിനെ ഇന്ത്യ പിന്‍വലിച്ചു

കൊല്‍ക്കത്ത: താരങ്ങള്‍ക്ക് വിസ ലഭിക്കാത്തതിനേത്തുടര്‍ന്ന് ലോക യൂത്ത് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ടീമിനെ ഇന്ത്യ പിന്‍വലിച്ചു. 31 അംഗ ടീമിലെ 21 പേര്‍ക്കാണ് അമേരിക്ക വിസ നിഷേധിച്ചത്. ഇവരേക്കൂടാതെ പരിശീലകന്‍ ദക്ഷിണ കൊറിയക്കാരനായ ചെയ് വോഫ് ലിമിനും വിസ നിഷേധിക്കപ്പെട്ടു.

യു.എസ് വിസാ നിയമത്തിലെ 214 (ബി) വകുപ്പ് പ്രകാരമാണ് കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കുമുള്ള വിസ നിഷേധിക്കപ്പെട്ടത്. ചാമ്പ്യന്‍ഷിപ്പിനു ശേഷം ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്ന് ടീമംഗങ്ങള്‍ ഉറപ്പു നല്‍കാത്തതാണ് വിസ നിഷേധിക്കാന്‍ കാരണമെന്നാണ് യു.എസ്. എംബസിയുടെ വിശദീകരണം.

ഏഴ് കളിക്കാര്‍ക്കും രണ്ട് പരിശീലകര്‍ക്കും ഒരു സായി ഉദ്യോഗസ്ഥനും മാത്രമാണ് വിസ അനുവദിച്ചത്. ജൂണ്‍ എട്ട് മുതല്‍ 14 വരെ തെക്കന്‍ ഡകോട്ടയിലെ യാങ്ടണിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കളിക്കാര്‍ ശനിയാഴ്ച പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു. പ്രതിഷേധം എന്ന നിലയിലാണ് ടീമിനെ പിന്‍വലിക്കുന്നതെന്ന് ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യ ട്രഷറര്‍ വീരേന്ദര്‍ സച്‌ദേവ അറിയിച്ചു.