ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് മൂന്നാം സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണ്ണം. സ്ക്വാഷിൽ പുരുഷ വിഭാഗത്തിലാണ് സ്വർണ്ണം നേടിയത്. ഫൈനലിൽ മലേഷ്യൻ ടീമിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ സ്ക്വഷിൽ സ്വർണ്ണം നേടുന്നത്
 | 

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് മൂന്നാം സ്വർണ്ണം

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണ്ണം. സ്‌ക്വാഷിൽ പുരുഷ വിഭാഗത്തിലാണ് ഇന്ത്യസ്വർണ്ണം നേടിയത്. ഫൈനലിൽ മലേഷ്യൻ ടീമിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ സ്‌ക്വഷിൽ സ്വർണ്ണം നേടുന്നത്. വനിതകളുടെ ടീമിനത്തിൽ ദീപിക പളളിക്കൽ, ജോഷ്‌ന ചിന്നപ്പ, അനക അലങ്കമണി എന്നിവർ വെളളി മെഡൽ നേടിയിരുന്നു.
ഇതോടെ മൂന്ന് സ്വർണവും നാല് വെള്ളിയും 17 വെങ്കലവുമായി ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.