മലേഷ്യ ഓപ്പൺ: സൈന പുറത്ത്
മലേഷ്യ ഓപ്പൺ സൂപ്പർ സീരിസ് പ്രീമിയറിൽ നിന്നും ലോക ഒന്നാം നമ്പർ താരം സൈന നെഹ്വാൾ പുറത്ത്. സെമിയിൽ ചൈനയുടെ ലൈ സുരിയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് പരാജയപ്പെട്ടാണ് സൈന പുറത്തായത്.
Apr 4, 2015, 15:26 IST
|
ക്വാലാലംപൂർ: മലേഷ്യ ഓപ്പൺ സൂപ്പർ സീരിസ് പ്രീമിയറിൽ നിന്നും ലോക ഒന്നാം നമ്പർ താരം സൈന നെഹ്വാൾ പുറത്ത്. സെമിയിൽ ചൈനയുടെ ലൈ സുരിയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് പരാജയപ്പെട്ടാണ് സൈന പുറത്തായത്. ആദ്യ ഗെയിം സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമുകളും കൈവിട്ടു പോവുകയായിരുന്നു. സ്‌കോർ: 21-13, 17-21, 20-22.
ഇരുവരും പരസ്പരം പതിനൊന്ന് തവണ ഏറ്റുമുട്ടിയപ്പോൾ ഒൻപത് തവണയും ജയം സുരിയ്‌ക്കൊപ്പമായിരുന്നു. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരിയായ സുരിയ്‌ക്കെതിരെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് സൈനയ്ക്ക് ജയിക്കാനായത്. ഈ പരാജയത്തോടെ സൈനയ്ക്ക് ഒന്നാം നമ്പർ പദവി നഷ്ടമായേക്കും. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ സൺ യുവിനെ മൂന്നു ഗെയിം പോരാട്ടത്തിൽ മറികടന്നാണ് (21-11, 18-21, 21-17) സൈന സെമിയിൽ കടന്നത്.