ട്വിറ്ററിലൂടെ സാമ്പത്തിക സഹായം തേടി ഇന്ത്യന്‍ ഐസ് ഹോക്കി ടീം

ഇന്ത്യയ്ക്ക് ഒരു ഐസ് ഹോക്കി ടീം ഉണ്ട്. ഇപ്പോഴവര്ക്ക് നമ്മുടെ സഹായം വേണം. ഈ മാസം അവസാനം കുവൈറ്റില് നടക്കുന്നരാജ്യാന്തര ഐസ് ഹോക്കി ഫെഡറേഷന്റെ ഏഷ്യാ ഡിവിഷന് ചലഞ്ച് കപ്പില് പങ്കെടുക്കാനുളള ഫണ്ടിനായാണ് ടീം ട്വിറ്ററിലൂടെ സഹായം തേടുന്നത്. സ്പോണ്സര്മാരുടെ അഭാവമാണ് ടീം ഫണ്ടുണ്ടാക്കാനായി ട്വിറ്ററിലെ സുഹൃത്തുക്കളുടെ സഹായം അഭ്യര്ത്ഥിക്കാന് നിര്ബന്ധിതരാക്കിയത്.
 | 

ട്വിറ്ററിലൂടെ സാമ്പത്തിക സഹായം തേടി ഇന്ത്യന്‍ ഐസ് ഹോക്കി ടീം
മുംബൈ: ഇന്ത്യയ്ക്ക് ഒരു ഐസ് ഹോക്കി ടീം ഉണ്ട്. ഇപ്പോഴവര്‍ക്ക് നമ്മുടെ സഹായം വേണം. ഈ മാസം അവസാനം കുവൈറ്റില്‍ നടക്കുന്നരാജ്യാന്തര ഐസ് ഹോക്കി ഫെഡറേഷന്റെ ഏഷ്യാ ഡിവിഷന്‍ ചലഞ്ച് കപ്പില്‍ പങ്കെടുക്കാനുളള ഫണ്ടിനായാണ് ടീം ട്വിറ്ററിലൂടെ സഹായം തേടുന്നത്. സ്‌പോണ്‍സര്‍മാരുടെ അഭാവമാണ് ടീം ഫണ്ടുണ്ടാക്കാനായി ട്വിറ്ററിലെ സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ത്ഥിക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

ഇന്ത്യയുടെ ഐസ് ഹോക്കി ടീമില്‍ ലഡാക്കില്‍ നിന്നുളള ജവാന്‍മാരും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് അംഗങ്ങളും വിദ്യാര്‍ത്ഥികളുമാണ് ഉളളത്. മുന്‍ അമേരിക്കന്‍ ഐസ് ഹോക്കി ടീം പരിശീലകന്‍ ആഡം ഷെര്‍ലിപ് ആണ് ഇവരുടെ പരിശീലകന്‍.
ഓരോ അംഗങ്ങളും സ്വന്തം കയ്യില്‍ നിന്ന് ഇരുപതിനായിരം രൂപ വീതം ചെലവാക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. സുമനസുകള്‍ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവര്‍