ഏഷ്യൻ ഗെയിംസ്: വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. വെങ്കല മെഡൽ പോരാട്ടത്തിൽ ജപ്പാനെ 2-1 നാണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്. ജസ്പ്രീത് കൗറും വന്ദന കയാരിയയുമാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയ ഗോളുകൾ സ്വന്തമാക്കിയത്.
 | 
ഏഷ്യൻ ഗെയിംസ്: വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

 

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. വെങ്കല മെഡൽ പോരാട്ടത്തിൽ ജപ്പാനെ 2-1 നാണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്. ജസ്പ്രീത് കൗറും വന്ദന കയാരിയയുമാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയ ഗോളുകൾ സ്വന്തമാക്കിയത്.

2006-ന് ശേഷമാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ മെഡൽ നേട്ടം. ഇതോടെ ഏഴ് സ്വർണവും എട്ട് വെള്ളിയും 33 വെങ്കലവുമായി മെഡൽ പട്ടികയിൽ ഇന്ത്യ പത്താം സ്ഥാനത്ത് തുടരുകയാണ്.