സരിതാ ദേവിക്ക് വിലക്ക്

ബോക്സിംഗ് താരം സരിതാ ദേവിക്ക് വിലക്ക്. ഒരു വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസ് മെഡൽ നിരസിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷനാണ് വിലക്കേർപ്പെടുത്തിയത്.
 | 

സരിതാ ദേവിക്ക് വിലക്ക്

ന്യൂഡൽഹി: ബോക്‌സിംഗ് താരം സരിതാ ദേവിക്ക് വിലക്ക്. ഒരു വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസ് മെഡൽ നിരസിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷനാണ് വിലക്കേർപ്പെടുത്തിയത്.

സമ്മാനദാനച്ചടങ്ങിനിടെ പരസ്യമായാണ് സരിതാദേവി തനിക്ക് ലഭിച്ച വെങ്കലമെഡൽ നിരസിച്ചത്. തന്നെ പരാജയപ്പെടുത്തിയ കൊറിയൻ താരത്തിന് മെഡൽ നൽകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ പെരുമാറ്റമാണ് നടപടികളിലേക്ക് നയിച്ചത്. സരിത മെഡൽ നിരസിച്ചത് കടുത്ത അച്ചടക്ക ലംഘനമാണെന്നായിരുന്നു രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ വിലയിരുത്തൽ.

സംഭവത്തേത്തുടർന്ന് സരിതയെ രാജ്യാന്തര അമച്വർ ബോക്‌സിംഗ് അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു. സരിതയുടെ 3 പരിശീലകർ ഉൾപ്പെടെ നാല് പേരെയായിരുന്നു സസ്‌പെൻഡ് ചെയ്തത്. സരിതയെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ രംഗത്തെത്തിയിരുന്നു. പ്രതിസ്ന്ധിയുടെ ഈ ഘട്ടത്തിൽ രാജ്യം സരിതക്ക് ഒപ്പം നിൽക്കണമെന്ന് അന്ന് സച്ചിൻ അഭ്യർത്ഥിച്ചു.