ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും

ഇന്റർനാഷണൽ പ്രീമിയർ ടെന്നിസ് ലീഗിലെ മൂന്നാം പാദ മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. ടെന്നിസിന്റെ ട്വന്റി ട്വന്റി പതിപ്പായ ഐ.പി.ടി.എല്ലിൽ ഇന്ത്യൻ എയ്സസും യു.എ.ഇ റോയൽസും തമ്മിൽ നടന്ന മത്സരത്തിൽ ബോൡുഡ് താരങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.
 | 
ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും

 

ന്യൂഡൽഹി: ഇന്റർനാഷണൽ പ്രീമിയർ ടെന്നിസ് ലീഗിലെ മൂന്നാം പാദ മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. ടെന്നിസിന്റെ ട്വന്റി ട്വന്റി പതിപ്പായ ഐ.പി.ടി.എല്ലിൽ ഇന്ത്യൻ എയ്‌സസും യു.എ.ഇ റോയൽസും തമ്മിൽ നടന്ന മത്സരത്തിൽ ബോളിവുഡ് താരങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

ബോളിവുഡ് താരങ്ങളായ ആമിർ ഖാൻ, അക്ഷയ് കുമാർ, ദീപിക പദുകോൺ എന്നിവർ എക്‌സിബിഷൻ മാച്ചിന്റെ ഭാഗമായി. ടെന്നിസ് ഇതിഹാസ താരം റോജർ ഫെഡററാണ് ഐ.പി.ടി.എല്ലിന്റെ മുഖ്യ ആകർഷണം.

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ തുടങ്ങിയ ലീഗ് സിംഗപ്പൂരിലെ രണ്ടാം പാദ മത്സരങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലെത്തുന്നത്. ഡിസംബർ 11 മുതൽ 13 വരെ ദുബായിലാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. ഇന്ത്യൻ ടെന്നിസ് താരം മഹേഷ് ഭൂപതിയാണ് ഐ.പി.ടി.എല്ലിന്റെ ഉപജ്ഞാതാവ്. ഇന്ത്യൻ എയ്‌സസ്, സിംഗപ്പൂർ സ്ലാമേഴ്‌സ്, മനില മവ്‌റിക്‌സ്, യു.എ.ഇ റോയൽസ് തുടങ്ങിയ നാലു ടീമുകളാണ് ലീഗിൽ മത്സരിക്കുന്നത്.

പുരുഷ, വനിതാ സിംഗിൾസ്, മിക്‌സ്ഡ് ഡബിൾസ്, പുരുഷ ഡബിൾസ്, മുൻ ചാമ്പ്യൻമാരുടെ സിംഗിൾസ് എന്നിങ്ങനെ അഞ്ചു മൽസരങ്ങളാണുള്ളത്. ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ച്, ആൻഡി മുറേ, സെറീന വില്യംസ്, മരിയ ഷറപ്പോവ, അന ഇവാനോവിച്ച്, ആന്ദ്രെ അഗാസി തുടങ്ങിയ ലോകോത്തര താരങ്ങളും മത്സരത്തിന്റെ ഭാഗമാകും.

ചിത്രങ്ങൾ കാണാം

ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും ടെന്നിസ് ലീഗിന് തിളക്കം കൂട്ടാൻ ബോളിവുഡ് താരങ്ങളും