മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണിന് അര്‍ജുന അവാര്‍ഡ്

ഏഷ്യന് ഗെയിംസില് അവിസ്മരണീയ പ്രകടനം കാഴ്ച്ചവെച്ച മലയാളി അത്ലറ്റ് ജിന്സണ് ജോണ്സണിന് അര്ജുന അവാര്ഡ്. ജക്കാര്ത്ത ഏഷ്യന് ഗെയിംസില് 1500 മീറ്ററില് സ്വര്ണവും 800 മീറ്ററില് വെള്ളി നേടിയ പ്രകടനമാണ് ജിന്സനെ അര്ജുന അവാര്ഡിന് അര്ഹനാക്കിയത്.
 | 

മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണിന് അര്‍ജുന അവാര്‍ഡ്

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ അവിസ്മരണീയ പ്രകടനം കാഴ്ച്ചവെച്ച മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണിന് അര്‍ജുന അവാര്‍ഡ്.  ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളി നേടിയ പ്രകടനമാണ് ജിന്‍സനെ അര്‍ജുന അവാര്‍ഡിന് അര്‍ഹനാക്കിയത്.

1500 മീറ്ററില്‍ 3.44.72 സെക്കന്‍ഡിലാണ് ജിന്‍സന്‍ ഫിനിഷ് ചെയ്തത്. ജക്കാര്‍ത്തയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ താരങ്ങളിലൊരാള്‍ കൂടിയാണ് ജിന്‍സന്‍. 800 മീറ്ററില്‍ ഇന്ത്യന്‍ താരം മന്‍ജിത് സിംഗ് സെക്കന്‍ഡിന്റെ പകുതി സമയം വ്യത്യാസത്തിലാണ് ജിന്‍സനെ മറികടന്നത്. മന്‍ജിത് 1:46:15 സെക്കന്റില്‍ ഓടിയെത്തിയപ്പോള്‍ ജിന്‍സന്റെ സമയം 1:46:35 ആയിരുന്നു.

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സന്‍. ദേശീയ മീറ്റുകളില്‍ ഉള്‍പ്പെടെ മിന്നും പ്രകടനം കാഴ്ച്ചവെച്ച ജിന്‍സന്‍ അടുത്ത ഒളിമ്പിക്‌സിനായുള്ള കഠിന പരിശീലനത്തിലാണ്.