കപില്‍ദേവ് വീണ്ടും കളിക്കളത്തിലേക്ക്; ഇത്തവണ ഇന്ത്യന്‍ ജഴ്‌സിയണിയുന്നത് ഗോള്‍ഫില്‍

മുന് ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസം കപില്ദേവ് രണ്ടാം ഇന്നിംഗിസിനൊരുങ്ങുന്നു. ഇത്തവണ ഗോള്ഫിലായിരിക്കും കപില്ദേവ് ഇന്ത്യക്കായി കളത്തിലിറങ്ങുക. ഇന്ത്യന് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായി കപില് 1994ലാണ് വിരമിക്കുന്നത്. പിന്നീട് അവതാരകനായും നിരീക്ഷകനായും ആരാധകര്ക്ക് മുന്നില് വീണ്ടുമെത്തി. എന്നാല് ഇത്തവണ കാര്യങ്ങള് ഇത്തിരി വ്യത്യസ്ഥമാണ്. ഒക്ടോബറില് ജപ്പാനില് വെച്ച് നടക്കുന്ന ഏഷ്യ പസഫിക് സീനിയര് അമച്വര് ചാംപ്യന്ഷിപ്പിനുള്ള ടീമിലേക്കാണ് കപിലിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
 | 

കപില്‍ദേവ് വീണ്ടും കളിക്കളത്തിലേക്ക്; ഇത്തവണ ഇന്ത്യന്‍ ജഴ്‌സിയണിയുന്നത് ഗോള്‍ഫില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ് രണ്ടാം ഇന്നിംഗിസിനൊരുങ്ങുന്നു. ഇത്തവണ ഗോള്‍ഫിലായിരിക്കും കപില്‍ദേവ് ഇന്ത്യക്കായി കളത്തിലിറങ്ങുക. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായി കപില്‍ 1994ലാണ് വിരമിക്കുന്നത്. പിന്നീട് അവതാരകനായും നിരീക്ഷകനായും ആരാധകര്‍ക്ക് മുന്നില്‍ വീണ്ടുമെത്തി. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഇത്തിരി വ്യത്യസ്ഥമാണ്. ഒക്ടോബറില്‍ ജപ്പാനില്‍ വെച്ച് നടക്കുന്ന ഏഷ്യ പസഫിക് സീനിയര്‍ അമച്വര്‍ ചാംപ്യന്‍ഷിപ്പിനുള്ള ടീമിലേക്കാണ് കപിലിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

ക്രിക്കറ്റ് കാലഘട്ടം മുതല്‍ക്കെ ഗോള്‍ഫ് കളിക്കുമായിരുന്ന കപില്‍ നോയിഡയില്‍ ഈ മാസം നടന്ന സീനിയര്‍ ഗോള്‍ഫ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി മറ്റൊരു മത്സരത്തിനൊരുങ്ങുകയാണ് ഈ അന്‍പത്തൊന്‍പതുകാരന്‍. 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഏഷ്യ പസഫിക് സീനിയര്‍ അമച്വര്‍ ചാംപ്യന്‍ഷില്‍ പങ്കെടുക്കാന്‍ യോഗ്യത നേടാന്‍ കഴിയുക.

ഒരു സുഹൃത്താണ് എന്നെ ഗോള്‍ഫ് കളിക്കാനായി ആദ്യമായി ക്ഷണിച്ചത്. എന്നാല്‍ ക്രിക്കറ്റിന് ശേഷം മറ്റൊരു കളിയില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ കളിക്കാന്‍ ഇല്ലെന്നാണ് ഞാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗോള്‍ഫ് കളിക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്ന് കപല്‍ പറഞ്ഞു.