സ്‌കൂൾ കായികമേള: സെന്റ് ജോർജ്ജ് ചാമ്പ്യന്മാർ

സംസ്ഥാന സ്കൂൾ കായികമേളയിൽ കോതമംഗലം സെന്റ് ജോർജ്ജ് സ്കൂൾ വീണ്ടും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. കോതമംഗലം മാർബേസിലിന് രണ്ടാം സ്ഥാനം. ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് സെന്റ് ജോർജ്ജ് കിരീടം നേടിയത്. സെന്റ് ജോർജ്ജിന് 83 പോയിന്റാണ്. മാർബേസിലിന് 82 പോയിന്റും പാലക്കാട് പറളി സ്കൂൾ 75 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. സെന്റ് ജോർജ്ജിന്റെ ഒൻപതാം കിരീടമാണിത്.
 | 

സ്‌കൂൾ കായികമേള: സെന്റ് ജോർജ്ജ് ചാമ്പ്യന്മാർ
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ കോതമംഗലം സെന്റ് ജോർജ്ജ് സ്‌കൂൾ വീണ്ടും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. കോതമംഗലം മാർബേസിലിന് രണ്ടാം സ്ഥാനം. ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് സെന്റ് ജോർജ്ജ് കിരീടം നേടിയത്. സെന്റ് ജോർജ്ജിന് 83 പോയിന്റാണ്. മാർബേസിലിന് 82 പോയിന്റും പാലക്കാട് പറളി സ്‌കൂൾ 75 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. സെന്റ് ജോർജ്ജിന്റെ ഒൻപതാം കിരീടമാണിത്.

കായികമേളയില്‍ എറണാകുളം ജില്ല ഓവറോള്‍ കിരീടം നിലനിര്‍ത്തി. 289 പോയിന്റുമായാണ് എറണാകുളം കിരീടം നിലനിര്‍ത്തിയത്. 188 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. വ്യക്തിഗത ചാമ്പ്യന്‍മാരെയും പ്രഖ്യാപിച്ചു.

സബ്ജൂനിയര്‍ വിഭാഗം-അഭിനവ് സി(തിരുവനന്തപുരം), അഭിഷേക് മാത്യു(എറണാകുളം), അഞ്ജലി പി.ഡി(തൃശൂര്‍)

ജൂനിയര്‍ വിഭാഗം-ജിസ്‌ന മാത്യു(കോഴിക്കോട്), ബിബിന്‍ ജോര്‍ജ്ജ്(എറണാകുളം)

സീനിയര്‍ വിഭാഗം-മുഹമ്മദ് അഫ്‌സല്‍(പാലക്കാട്), സ്മൃതിമോള്‍ രാജേന്ദ്രന്‍(എറണാകുളം) എന്നിവരാണ് കായിക മേളയിലെ വ്യക്തിഗത ചാമ്പ്യന്‍മാര്‍.