സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തുടക്കമായി

58-ാംമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്കു തുടക്കമായി. ആദ്യത്തെ രണ്ട് സ്വർണവും പാലക്കാട് സ്വന്തമാക്കി. പെൺകുട്ടികളുടെ 3,000 മീറ്ററിൽ പറളി സ്കൂളിലെ എം.വി. വർഷയും സീനിയർ ആൺകുട്ടികളുടെ 5,000 മീറ്ററിൽ പറളി സ്കൂളിലെ മുഹമ്മദ് അഫ്സലുമാണ് പാലക്കാടിന് വേണ്ടി സ്വർണം നേടിയത്.
 | 

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തുടക്കമായി
തിരുവനന്തപുരം:
58-ാംമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കു തുടക്കമായി. ആദ്യത്തെ രണ്ട് സ്വർണവും പാലക്കാട് സ്വന്തമാക്കി. പെൺകുട്ടികളുടെ 3,000 മീറ്ററിൽ പറളി സ്‌കൂളിലെ എം.വി. വർഷയും സീനിയർ ആൺകുട്ടികളുടെ 5,000 മീറ്ററിൽ പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലുമാണ് പാലക്കാടിന് വേണ്ടി സ്വർണം നേടിയത്.

സീനിയർ ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ മാതിരപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ സിജോ മാത്യു സ്വർണം നേടിയത്. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് സ്‌കൂളിലെ കെ.ആർ.ആതിര സ്വർണം നേടി. കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ അനുമോൾ തമ്പി വെള്ളി നേടി.

കാര്യവട്ടം എൽഎൻസിപി സ്റ്റേഡിയത്തിലാണ് കായികമേള നടക്കുന്നത്. ഇന്ന് 18 ഫൈനലുകളാണ് നടക്കുന്നത്. ഉത്തേജകമരുന്ന് പരിശോധനയ്ക്കായി നാഡ സംഘവും ഇന്നെത്തും.