സ്‌കൂൾ കായികമേള: എം.വി വർഷക്ക് ഇരട്ട സ്വർണം

അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ടാംദിനത്തിൽ എറണാകുളം ജില്ല മുന്നിട്ട് നിൽക്കുകയാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളാണ് മെഡൽ പട്ടികയിൽ തൊട്ട് പിന്നാലെ മുന്നേറുന്നത്. 100 മീറ്റർ ഓട്ട മത്സരങ്ങൾ ഇന്ന് നടക്കും.
 | 

സ്‌കൂൾ കായികമേള: എം.വി വർഷക്ക് ഇരട്ട സ്വർണം
തിരുവനന്തപുരം:
അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ രണ്ടാംദിനത്തിൽ എറണാകുളം ജില്ല മുന്നിട്ട് നിൽക്കുകയാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളാണ് മെഡൽ പട്ടികയിൽ തൊട്ട് പിന്നാലെ മുന്നേറുന്നത്. 100 മീറ്റർ ഓട്ട മത്സരങ്ങൾ ഇന്ന് നടക്കും.

ഇന്ന് നടന്ന സീനിയർ പെൺകുട്ടികളുടെ 5000 മീറ്ററിൽ പാലക്കാട് പറളി സ്‌കൂളിലെ എം.വി. വർഷ സ്വർണം നേടി. ഇന്നലെ നടന്ന 3000 മീറ്ററിലും ഒന്നാം സ്ഥാനം നേടിയ വർഷ ഇന്നും ഒന്നാമതായി ഫിനീഷ് ചെയ്തു. സീനിയർ പെൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തിൽ പറളി സ്‌കൂളിന്റെ കെ.ടി നീന സ്വർണം നേടി. സീനിയർ ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തിൽ കെ.ആർ. സുജിത്ത് സ്വർണം നേടിയിട്ടുണ്ട്. ജൂനിയർ പെൺകുട്ടികളുടെ ഡിസ്‌കസ്‌ത്രോയിൽ പാലക്കാട് പറളിയുടെ നിഷ ഇ. സ്വർണം നേടി.