കൊച്ചി ഹാഫ് മാരത്തൺ: കെനിയ ജേതാക്കൾ

കൊച്ചി ഹാഫ് മാരത്തൺ പുരുഷ വിഭാഗത്തിൽ ബെർണാഡ് കിപ്യ്യഗോയും, വനിതാ വിഭാഗത്തിൽ ഹേല ഹിപ്റോപും ജേതാക്കളായി. കിപ്യ്യഗോ ഒരുമണിക്കൂർ 2 മിനിറ്റ് 36 സെക്കൻഡിലും ഹേല ഒരു മണിക്കൂർ 11 മിനിറ്റ് 38 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്.
 | 

കൊച്ചി ഹാഫ് മാരത്തൺ: കെനിയ ജേതാക്കൾ
കൊച്ചി:
കൊച്ചി ഹാഫ് മാരത്തൺ പുരുഷ വിഭാഗത്തിൽ ബെർണാഡ് കിപ്‌യ്യഗോയും, വനിതാ വിഭാഗത്തിൽ ഹേല ഹിപ്‌റോപും ജേതാക്കളായി. കിപ്‌യ്യഗോ ഒരുമണിക്കൂർ 2 മിനിറ്റ് 36 സെക്കൻഡിലും ഹേല ഒരു മണിക്കൂർ 11 മിനിറ്റ് 38 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വർഷവും ഇവരായിരുന്നു ചാമ്പ്യൻമാർ.

ഇന്ത്യൻ താരങ്ങളുടെ പുരുഷ വിഭാഗത്തിൽ ലക്ഷ്മണും വനിതാ വിഭാഗത്തിൽ മലയാളി താരം ഒ.പി. ജെയ്‌ഷയും ഒന്നാമതെത്തി. ഓടുന്നതിനിടെ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഒളിമ്പ്യൻ പ്രീജ ശ്രീധരന് മാരത്തൺ പൂർത്തിയാക്കാനായില്ല.

നടൻ മോഹൻലാൽ, മന്ത്രി കെ. ബാബു, എഡി.ജി.പി പത്മകുമാർ, മേയർ ടോണി ചമ്മിണി തുടങ്ങിയവർ ചേർന്നാണ് മറൈൻ ഡ്രൈവിൽ ഫ്‌ളാഗ് ഓഫ് ചെയ്തത്. 25,000 പേരാണ് കൂട്ടയോട്ടത്തിൽ പങ്കെടുത്തത്.