മുൻ ക്രിക്കറ്റ് താരത്തിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ലിയാണ്ടർ പേസ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അതുൽ ശർമ്മയിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ടെന്നീസ് താരം ലിയാണ്ടർ പേസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പേസ് ബാന്ദ്ര കുർള പോലീസിൽ പരാതി നൽകി. തനിക്കും എട്ട് വയസ്സുകാരി മകൾക്കും വധഭീഷണിയുണ്ടെന്ന് കാണിച്ചാണ് താരം പരാതി നൽകിയത്.
 | 
മുൻ ക്രിക്കറ്റ് താരത്തിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ലിയാണ്ടർ പേസ്


മുംബൈ
: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അതുൽ ശർമ്മയിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ടെന്നീസ് താരം ലിയാണ്ടർ പേസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പേസ് ബാന്ദ്ര കുർള പോലീസിൽ പരാതി നൽകി. തനിക്കും എട്ട് വയസ്സുകാരി മകൾക്കും വധഭീഷണിയുണ്ടെന്ന് കാണിച്ചാണ് താരം പരാതി നൽകിയത്.

പേസിന്റെ മുൻ ഭാര്യ റിയാ പിള്ളയുമായി അതുലിന് ബന്ധമുണ്ടെന്നും മകളെ വിട്ടു കിട്ടാൻ റിയ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ പത്താം തീയതിയാണ് കോടതിക്ക് പുറത്ത് വച്ച് അതുൽ തന്നെ ഭീഷണിപ്പെടുത്തിയതെന്നും ലിയാണ്ടർ പേസ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. റിയ നൽകിയ ഗാർഹിക പീഡനക്കേസിൽ പേസിനെതിരെ അന്വേഷണം നടക്കുകയാണ്.