വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ദളിത് സ്ത്രീയെന്ന പേര് പറഞ്ഞു ഉപേക്ഷിച്ചുവെന്ന് ദേശീയ കബഡി വനിതാ താരം

വിവാഹ വാഗ്ദാനം നൽകി ദേശീയ കബഡി താരത്തെ പീഡിപ്പിച്ച ശേഷം കാമുകൻ ഉപേക്ഷിച്ചു. ദളിത് സ്ത്രീ ആയതിനാൽ വിവാഹം കഴിക്കാൻ ആവില്ലെന്നാണ് ഇയാളുടെ ന്യായീകരണം. ഇതിനെതിരേ നിരവധി സംഘടകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ദേശീയ കബഡി താരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
 | 

മുസഫർപൂർ:

മുകേഷ് സിങ് പ്രഭാകർ എന്ന കാമുകൻ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ച ശേഷം ദളിത് സ്ത്രീയെന്ന പേര് പറഞ്ഞു ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു. മൂന്ന് തവണ ഗർഭഛിദ്രത്തിന് വിധേയമായിട്ടുണ്ടെന്നും ഇവർ പറയുന്നു. പ്രതി ഇപ്പോൾ മറ്റൊരു വിവാഹത്തിന് ശ്രമിക്കുകയാണെന്നും കബഡി താരത്തിന്റെ പരാതിയിൽ പറയുന്നു.