മേരി കോമിന് സ്വർണം

ഏഷ്യൻ ഗെയിംസ് വനിതാ ബോക്സിങിൽ ഇന്ത്യയുടെ മേരികോമിന് സ്വർണം. 48-51 കിലോഗ്രാം വിഭാഗം ഫൈനലിൽ കസാക്കിസ്ഥാന്റെ ഷെകർബക്കോവയെയാണ് തോൽപ്പിച്ചത്.
 | 
മേരി കോമിന് സ്വർണം

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതാ ബോക്‌സിങിൽ ഇന്ത്യയുടെ മേരികോമിന് സ്വർണം. 48-51 കിലോഗ്രാം വിഭാഗം ഫൈനലിൽ കസാക്കിസ്ഥാന്റെ സൈന ഷെകർബക്കോവയെയാണ് മേരി കോം തോൽപ്പിച്ചത്. ഇന്ത്യയുടെ ഏഴാം സ്വർണമാണിത്.

സെമിയിൽ വിയറ്റ്‌നാം താരം ബാങ്ങ് ലി തിയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ പ്രവേശിച്ചത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ബോക്‌സിങിൽ വെങ്കലം നേടിയ മേരി കോം ഒളിംപിക്‌സിൽ വെളളി മെഡൽ സ്വന്തമാക്കിയിരുന്നു. ഇതോടെ ഏഴ് സ്വർണവും എട്ട് വെള്ളിയും 32 വെങ്കലവും നേടി ഇന്ത്യ മെഡൽ പട്ടികയിൽ പത്താം സ്ഥാനത്ത് തുടരുകയാണ്.