കബടിയിൽ പുരുഷ വിഭാഗത്തിലും ഇന്ത്യക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് കബടിയിൽ ഇന്ത്യക്ക് ഇരട്ട സ്വർണം. പുരുഷവിഭാഗം കബടിയിലും ഇന്ത്യക്ക് സ്വർണം നേടി. 27 പോയിന്റുകൾക്ക് ഇറാനെ കീഴ്പ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ആദ്യ പകുതിയിൽ പിന്നോട്ട് പോയെങ്കിലും രണ്ടാമത്തെ പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.
 | 

കബടിയിൽ പുരുഷ വിഭാഗത്തിലും ഇന്ത്യക്ക്  സ്വർണം

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് കബടിയിൽ ഇന്ത്യക്ക് ഇരട്ട സ്വർണം. പുരുഷവിഭാഗം കബടിയിലും ഇന്ത്യ സ്വർണം നേടി. 27 പോയിന്റുകൾക്ക് ഇറാനെ കീഴ്‌പ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ആദ്യ പകുതിയിൽ പിന്നോട്ട് പോയെങ്കിലും രണ്ടാമത്തെ പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. വനിത വിഭാഗം കബഡിയിൽ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ സ്വർണം നേടി . വനിതാ വിഭാഗത്തിൽ ഫൈനലിൽ ഇറാനെയാണ് ഇന്ത്യ തോൽപിച്ചത് (31-21).

ഇതോടെ മെഡൽ പട്ടികയിൽ ഇന്ത്യ 6-ാം സ്ഥാനത്തെത്തി.