മൈക്കിൾ ഷുമാക്കറിന്റെ മകൻ കാറോട്ടമത്സരത്തിൽ അരങ്ങേറ്റം കുറിച്ചു

ഫോർമുല വൺ കാറോട്ട മത്സരപ്രേമികളുടെ പ്രിയതാരം മൈക്കിൾ ഷുമാക്കറുടെ മകൻ കാറോട്ടമത്സരത്തിൽ അരങ്ങേറ്റം കുറിച്ചു.
 | 
മൈക്കിൾ ഷുമാക്കറിന്റെ മകൻ കാറോട്ടമത്സരത്തിൽ അരങ്ങേറ്റം കുറിച്ചു

 

ബെർലിൻ: ഫോർമുല വൺ കാറോട്ട മത്സരപ്രേമികളുടെ പ്രിയതാരം മൈക്കിൾ ഷുമാക്കറുടെ മകൻ കാറോട്ടമത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. സ്വന്തം രാജ്യമായ ജർമ്മനിയിൽ തന്നെയായിരുന്നു കാറോട്ടത്തിൽ മിക് ആദ്യാക്ഷരം കുറിച്ചത്. ഫോർമുല 4 സീരിസിലാണ് മിക് മത്സരിച്ചത്. മുപ്പത്തിയഞ്ച് പേർ പങ്കെടുത്ത മത്സരത്തിൽ ഒമ്പതാം സ്ഥാനക്കാരനായാണ് ഈ പതിനാറുകാരൻ എത്തിയത്.

രണ്ട് വർഷം മുൻപ് ഫ്രാൻസിൽ സകീയിങിനിടെ വീണ് പരിക്കേറ്റ ഫോർമുല വൺ ഇതിഹാസം മൈക്കിൾ ഷൂമാക്കർ ഇനിയും പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. അച്ഛന്റെ ഓർമകളുണർത്തിയാണ് അദ്ദേഹത്തിന്റെ മകൻ പ്രിയപ്പെട്ട കാറുകളുടെ ലോകത്തേക്ക് എത്തിയത്. അച്ഛനോടുളള ആരാധന മകനും നൽകിക്കൊണ്ട് കയ്യടികളോടെയാണ് കാണികൾ ആ ഒമ്പതാം സ്ഥാനത്തെ വരവേറ്റത്. ഇത് മിക്കിന്റെ കരിയറിലെ ആദ്യ ചുവട് വയ്പാണെന്നും ഇനിയും ഏറെ ഉയരങ്ങൾ കീഴടക്കട്ടെയെന്നും നാല് തവണ ലോക ചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റൽ ആശംസിച്ചു.