ദേശീയ ഗെയിംസ്: സിഗ്‌നേച്ചർ ഫിലിം പ്രകാശന ചടങ്ങിൽ നിന്ന് ഗവർണർ പിൻമാറി

ദേശീയ ഗെയിംസിന്റെ സിഗ്നേച്ചർ ഫിലിം പ്രകാശന ചടങ്ങിൽ നിന്ന് ഗവർണർ പി.സദാശിവം പിൻമാറി. ഇന്നലെ നടക്കേണ്ടിയിരുന്ന ചടങ്ങിൽ നിന്നാണ് ഗവർണർ പിന്മാറിയത്. ഫിലിമിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും.
 | 

ദേശീയ ഗെയിംസ്: സിഗ്‌നേച്ചർ ഫിലിം പ്രകാശന ചടങ്ങിൽ നിന്ന് ഗവർണർ പിൻമാറി
തിരുവനന്തപുരം:
ദേശീയ ഗെയിംസിന്റെ സിഗ്‌നേച്ചർ ഫിലിം പ്രകാശന ചടങ്ങിൽ നിന്ന് ഗവർണർ പി.സദാശിവം പിൻമാറി. ഇന്നലെ നടക്കേണ്ടിയിരുന്ന ചടങ്ങിൽ നിന്നാണ് ഗവർണർ പിന്മാറിയത്. ഫിലിമിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും.

അറിയിപ്പിലെ അപാകത മൂലമാണ് പിൻമാറ്റമെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. പ്രോട്ടോകോൾ അനുസരിച്ചായിരുന്നില്ല അറിയിപ്പ് ലഭിച്ചതെന്നും ഓഫീസ് വിശദീകരിച്ചു.