കായികാധ്യാപകരുടെ സമരം അനാവശ്യമെന്ന് അബ്ദുറബ്ബ്
കായികാധ്യാപകർ നടത്തുന്ന സമരം അനാവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. സമരത്തെ തുടർന്ന് മുടങ്ങിയ ജില്ലാ കായികമേളകൾ രണ്ട് ദിവസത്തിനുള്ളിൽ നടത്തും. ദേശീയ കായിക മേളകളിൽ പങ്കെടുക്കാനുള്ള വിദ്യാർത്ഥികളുടെ അവസരം നഷ്ടമാകില്ലെന്നും സംസ്ഥാന കായിക മേളയുടെ തീയതി ഇന്ന് തന്നെ തീരുമാനിക്കുമെന്നും അബ്ദുറബ് അറിയിച്ചു.
Nov 18, 2014, 11:09 IST
|
തിരുവനന്തപുരം: കായികാധ്യാപകർ നടത്തുന്ന സമരം അനാവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. സമരത്തെ തുടർന്ന് മുടങ്ങിയ ജില്ലാ കായികമേളകൾ രണ്ട് ദിവസത്തിനുള്ളിൽ നടത്തും. ദേശീയ കായിക മേളകളിൽ പങ്കെടുക്കാനുള്ള വിദ്യാർത്ഥികളുടെ അവസരം നഷ്ടമാകില്ലെന്നും സംസ്ഥാന കായിക മേളയുടെ തീയതി ഇന്ന് തന്നെ തീരുമാനിക്കുമെന്നും അബ്ദുറബ് അറിയിച്ചു.
പ്രതിഷേധത്തെ തുടർന്ന് ഭാഷാധ്യാപകരെയും കായിക അധ്യാപകരാക്കാമെന്ന ഉത്തരവ് സർക്കാർ ഇന്നലെ രേഖാമൂലം റദ്ദാക്കിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജില്ലാ സ്‌കൂൾ കായികമേളകളും മുടങ്ങിയിരുന്നു.