പി.വി.സിന്ധു ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് സെമിയിൽ

കോപ്പൻഹേഗൻ: ഇന്ത്യൻ വനിതാ താരം പി.വി. സിന്ധു ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ബെല്ലറപ്പൂർ സൂപ്പർ അരീനയിൽ നടന്ന മത്സരത്തിൽ ചൈനയുടെ ലോക രണ്ടാം നമ്പർ താരം ഷിസിയാൻ വാങിനെയാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ 19-21,21-19,21-15. ലോക അഞ്ചാം നമ്പർ താരം കൊറിയയുടെ യിയോൺ ജു ബേയ്ക്കെതിരെ ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധു ക്വാർട്ടറിലെത്തിയത്. ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലും സിന്ദു വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. ഇന്ന് തന്നെ നടന്ന വനിതാ
 | 

പി.വി.സിന്ധു ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് സെമിയിൽകോപ്പൻഹേഗൻ: ഇന്ത്യൻ വനിതാ താരം പി.വി. സിന്ധു ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ബെല്ലറപ്പൂർ സൂപ്പർ അരീനയിൽ നടന്ന മത്സരത്തിൽ ചൈനയുടെ ലോക രണ്ടാം നമ്പർ താരം ഷിസിയാൻ വാങിനെയാണ് സിന്ധു തോൽപ്പിച്ചത്. സ്‌കോർ 19-21,21-19,21-15. ലോക അഞ്ചാം നമ്പർ താരം കൊറിയയുടെ യിയോൺ ജു ബേയ്‌ക്കെതിരെ ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധു ക്വാർട്ടറിലെത്തിയത്.

ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലും സിന്ദു വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. ഇന്ന് തന്നെ നടന്ന വനിതാ വിഭാഗം സിംഗിൾസ് ക്വാർട്ടറിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾ പുറത്തായിരുന്നു. ലോക ഒന്നാം നമ്പർ താരവും ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവുമായ സുറയി ലിയോടാണ് സൈന തോറ്റത്.