ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് തമിഴ്‌നാട് സർക്കാരിന്റെ 50 ലക്ഷം

ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത തമിഴ്നാട് താരങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി പനീർസെൽവം 50 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിന്നുള്ള പതിനൊന്ന് താരങ്ങളാണ് മെഡൽ നേടിയത്.
 | 

ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് തമിഴ്‌നാട് സർക്കാരിന്റെ 50 ലക്ഷം

ചെന്നൈ: ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത തമിഴ്‌നാട് താരങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി പനീർസെൽവം 50 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിന്നുള്ള പതിനൊന്ന് താരങ്ങളാണ് മെഡൽ നേടിയത്. ഗോൽഡ് മെഡൽ നേടിയ കുശ് കുമാർ, ഹരീന്ദർ പാൽ സിംഗ്, സൗരവ് ഗോഷാൽ, ശ്രീജേഷ് പരാട്ടു എന്നിവർക്ക് 50 ലക്ഷം വീതവും, വെളളി മെഡൽ ജേതാക്കളായ അപരാജിത ബാലമുരുകൻ, അനഖ അലങ്കമോണി, ജോഷ്‌ന ചിന്നപ്പ, ദീപിക പളളിക്കൽ എന്നിവർക്ക് 30 ലക്ഷവും, വർഷ ഗൗതം, ഐശ്വര്യ നെടുംചെഴിയൻ, രാജീവ് അരോകിയ എന്നീ വെങ്കല മെഡൽ ജേതാകൾക്ക് 20 ലക്ഷം രൂപ വീതവും പാരിതോഷികം നൽകുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു.