പ്രീജ ശ്രീധരൻ വിരമിക്കുന്നു
ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരിയും മലയാളി താരവുമായ പ്രീജ ശ്രീധരൻ അന്താരാഷ്ട്ര ഗെയിംസിൽ നിന്നും വിരമിക്കുന്നു. കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിന് ശേഷം അത്ലറ്റിക്സിൽ നിന്നും പൂർണ്ണമായും വിരമിക്കുമെന്നും പ്രീജ അറിയിച്ചു.
Oct 5, 2014, 11:55 IST
| പാലക്കാട്: ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരിയും മലയാളി താരവുമായ പ്രീജ ശ്രീധരൻ അന്താരാഷ്ട്ര ഗെയിംസിൽ നിന്നും വിരമിക്കുന്നു. കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിന് ശേഷം അത്ലറ്റിക്സിൽ നിന്നും പൂർണ്ണമായും വിരമിക്കുമെന്നും പ്രീജ അറിയിച്ചു. അത്‌ലറ്റിക്‌സിന് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രീജ പറഞ്ഞു. ഇതുവരെ തന്നെ പിന്തുണച്ച എല്ലാവർക്കും പ്രീജ നന്ദി പറഞ്ഞു.
2010-ൽ ചൈനയിലെ ഗ്വാങ്ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 5000 മീറ്ററിൽ വെള്ളിയും നേടിയതാണ് പ്രീജയുടെ പ്രധാന നേട്ടം. 2006-ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 5,000, 10,000 മീറ്റർ മത്സരങ്ങളിൽ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. 2011-ൽ അർജുന അവാർഡ് നേടി.