പി.വി.സിന്ധു ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടി

ചൈന ഓപ്പണ് സൂപ്പര് സീരീസ് കിരീടം ഒളിമ്പിക്സ് ബാഡ്മിന്റണ് വെള്ളി മെഡല് ജേതാവ് പി.വി. സിന്ധു നേടി. ചൈനയുടെ താരവും ലോക റാങ്കിങ്ങില് പത്താം സ്ഥാനക്കാരിയുമായ സണ് യുവിനെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം കരസ്ഥമാക്കിയത്. ലോകറാങ്കിങ്ങില് പതിനൊന്നാം സ്ഥാനക്കാരിയാണ് സിന്ധു. 21-11, 17-21, 21-11 എന്ന സ്കോറിനാണ് സിന്ധു വിജയിച്ചത്.
 | 

പി.വി.സിന്ധു ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടി

ബീജിംഗ്: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധു നേടി. ചൈനയുടെ താരവും ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനക്കാരിയുമായ സണ്‍ യുവിനെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം കരസ്ഥമാക്കിയത്. ലോകറാങ്കിങ്ങില്‍ പതിനൊന്നാം സ്ഥാനക്കാരിയാണ് സിന്ധു. 21-11, 17-21, 21-11 എന്ന സ്‌കോറിനാണ് സിന്ധു വിജയിച്ചത്.

റിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം സിന്ധു നേടുന്ന ആദ്യ കിരീടമാണിത്. കരിയറില്‍ ആദ്യമായി നേടുന്ന സൂപ്പര്‍ സീരീസ് കിരീടം കൂടിയാണ് ഇത്. ഡെന്‍മാര്‍ക്ക്, ഫ്രഞ്ച് ഓപ്പണുകളില്‍ നേരത്തേ സിന്ധു പുറത്തായിരുന്നു. കെ.ശ്രീകാന്ത്, സൈന നെഹ്‌വാള്‍ എന്നിവര്‍ക്കു ശേഷം ചൈന ഓപ്പണ്‍ നേടുന്ന ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു.

രണ്ടു തവണ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള സിന്ധു കരസ്ഥമാക്കുന്ന ഏഴാമത് അന്താരാഷ്ട്ര വ്യക്തിഗത കിരീടമാണ് ഇത്. മക്കാവൂ ഓപ്പണ്‍ ഗ്രാന്‍ഡ്പ്രീ മൂന്നു തവണയും മലേഷ്യന്‍ മാസ്റ്റേഴ്‌സ് രണ്ടു തവണയും ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ കിരീടം ഒരു തവണയും സിന്ധു നേടിയിട്ടുണ്ട്.