ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില് പി.വി.സിന്ധുവിന് വെള്ളി; ഇന്ത്യക്ക് ചരിത്രനേട്ടം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില് പി.വി.സിന്ധുവിന് വെള്ളി. ലോക ഒന്നാം റാങ്ക് താരമായ ചൈനീസ് തായ്പേയിയുടെ താങ് സൂ യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. ഫൈനലില് തോറ്റെങ്കിലും ഏഷ്യന് ഗെയിംസ് ബാഡ്മിന്റണില് വെള്ളി നേടുന്ന ആദ്യ ഇന്ത്യന് താരമെന്ന നേട്ടം സിന്ധു കരസ്ഥമാക്കി.
34 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ 21-13, 21-16 എന്നീ പോയിന്റുകള്‍ക്കാണ് താങ്‌സൂ യിങ് വിജയിച്ചത്. ഇന്ത്യയുടെ സൈന നെഹ്വാളിനെ തോല്‍പിച്ചാണ് താങ് സൂ യിങ് ഫൈനലിലെത്തിയത്. ഈയിനത്തില്‍ വെള്ളിയും വെങ്കലവും ഇതോടെ ഇന്ത്യക്ക് സ്വന്തമായി. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ആകെ മൂന്നു മെഡലുകള്‍ മാത്രമാണ് ഇന്ത്യക്ക് ലഭിച്ചിട്ടുളളത്.
1982ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ സയ്യിദ് മോഡി നേടിയ വെങ്കലമാണ് ആദ്യത്തേത്. 2018ല്‍ പി.വി.സിന്ധുവും സൈനയും മെഡലുകള്‍ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്.