സിൻസിനാറ്റി ഓപ്പൺ കിരീടം ഫെഡറർക്കും സെറീനയ്ക്കും

സിൻസിനാറ്റി ഓപ്പൺ ടെന്നിസിൽ റോജർ ഫെഡററും സെറീന വില്യംസും ജേതാക്കൾ. ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിനെ തോൽപിച്ചാണ് സ്വിസ് താരം റോജർ ഫെഡറർ (34) കിരീടം സ്വന്തമാക്കിയത്. ഒരു മണിക്കൂർ മുപ്പത് മിനിറ്റ് നീണ്ട മത്സരത്തിനൊടുവിൽ വിജയം ഫെഡറർക്കൊപ്പമായിരുന്നു. ഫെഡററുടെ ഏഴാം സിൻസിനാറ്റി കിരീടമാണിത്. സ്കോർ: 7-6, 6-3.
 | 
സിൻസിനാറ്റി ഓപ്പൺ കിരീടം ഫെഡറർക്കും സെറീനയ്ക്കും

 

ഒഹിയോ: സിൻസിനാറ്റി ഓപ്പൺ ടെന്നിസിൽ റോജർ ഫെഡററും സെറീന വില്യംസും ജേതാക്കൾ. ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിനെ തോൽപിച്ചാണ് സ്വിസ് താരം റോജർ ഫെഡറർ (34) കിരീടം സ്വന്തമാക്കിയത്. ഒരു മണിക്കൂർ മുപ്പത് മിനിറ്റ് നീണ്ട മത്സരത്തിനൊടുവിൽ വിജയം ഫെഡറർക്കൊപ്പമായിരുന്നു. ഫെഡററുടെ ഏഴാം സിൻസിനാറ്റി കിരീടമാണിത്. സ്‌കോർ: 7-6, 6-3.

അതേസമയം വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് റൊമാനിയയുടെ സിമോണ ഹാലപ്പിനെ പരാജയപ്പെടുത്തിയാണ് തുടർച്ചയായ രണ്ടാം വട്ടവും ചാമ്പ്യനായത്. സ്‌കോർ 6-3, 7-6. സെറീനയുടെ 69-ാം ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടമാണിത്. ഒരു മണിക്കൂർ ഒൻപത് മിനിറ്റിനുള്ളിലാണ് 33കാരിയായ സെറീന മൂന്നാം നമ്പർ താരം സിമോണ ഹാലപ്പിനെ തറപറ്റിച്ചത്.