‘ഇനി അര്‍ബുദത്തിനെതിരെയുള്ള പോരാട്ടം’;റോമന്‍ റെയിന്‍സ് യൂണിവേഴ്‌സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുന്നു

പ്രശസ്ത ഡബ്ല്യു ഡബ്ല്യു ഇ ഗുസ്തി താരം റോമന് റെയിന്സിന് രക്താര്ബുദം ബാധിച്ചതായി സ്ഥിരീകരണം. അദ്ദേഹം തന്നെയാണ് ആരാധകര്ക്ക് മുന്നില് ഇക്കാര്യം വെളിപ്പെടുത്തിയത്. മണ്ടേ നൈറ്റ് റോ ആരംഭിക്കുന്നതിന് മുന്പ് റിംഗിലെത്തിയ റെയിന്സ് ഇനിയുള്ള തന്റെ പോരാട്ടം അര്ബുദത്തിനെതിരെയായിരിക്കുമെന്ന് വെളിപ്പെടുത്തുകയായിരുന്നു. കുടുംബത്തോടപ്പം നിന്ന് ആരോഗ്യത്തില് കൂടുതല് ശ്രദ്ധ ചെലുത്തി ജീവിക്കേണ്ടതുണ്ടെന്നും യൂണിവേഴ്സല് ചാംപ്യന്ഷിപ്പ് ഉപേക്ഷിക്കുന്നതായും താത്കാലികമായി ഡബ്ല്യു ഡബ്ല്യു ഇയില് നിന്നും വിട്ടു നില്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
 | 

‘ഇനി അര്‍ബുദത്തിനെതിരെയുള്ള പോരാട്ടം’;റോമന്‍ റെയിന്‍സ് യൂണിവേഴ്‌സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുന്നു

പ്രശസ്ത ഡബ്ല്യു ഡബ്ല്യു ഇ ഗുസ്തി താരം റോമന്‍ റെയിന്‍സിന് രക്താര്‍ബുദം ബാധിച്ചതായി സ്ഥിരീകരണം. അദ്ദേഹം തന്നെയാണ് ആരാധകര്‍ക്ക് മുന്നില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മണ്ടേ നൈറ്റ് റോ ആരംഭിക്കുന്നതിന് മുന്‍പ് റിംഗിലെത്തിയ റെയിന്‍സ് ഇനിയുള്ള തന്റെ പോരാട്ടം അര്‍ബുദത്തിനെതിരെയായിരിക്കുമെന്ന് വെളിപ്പെടുത്തുകയായിരുന്നു. കുടുംബത്തോടപ്പം നിന്ന് ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി ജീവിക്കേണ്ടതുണ്ടെന്നും യൂണിവേഴ്‌സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുന്നതായും താത്കാലികമായി ഡബ്ല്യു ഡബ്ല്യു ഇയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ രക്താര്‍ബുദത്തെ അതിജീവിച്ച താരമാണ് റെയിന്‍സ്. എന്നാല്‍ രോഗം വീണ്ടും വരികയായിരുന്നു. ജോ അന്നോ എന്നാണ് റെയിന്‍സിന്റെ യഥാര്‍ത്ഥ പേര്. വര്‍ഷങ്ങളായി ഡബ്ല്യു ഡബ്ല്യു ഇ റിംഗിലെ താരമാണ്. റെയിന്‍സിന് രോഗത്തെ അതിജീവിക്കാന്‍ കഴിയുമെന്ന് ആശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്. ജോണ്‍ സീന ഉള്‍പ്പെടെയുള്ള താരങ്ങള്‍ റെയിന്‍സിനൊപ്പമുണ്ടെന്ന് അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

വളരെ വികാരധീനനായിട്ടാണ് റെയിന്‍സ് അവസാനമായി ആരാധകര്‍ക്ക് മുന്നിലെത്തിയത്. തനിക്ക് എല്ലാം ജീവിത സൗകര്യങ്ങളും സമ്മാനിച്ചത് റിംഗാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്നുമില്ലാതിരുന്ന ജീവിതത്തെ തിരികെ കൊണ്ടുവന്നത് ഡബ്ല്യു ഡബ്ല്യു ഇയാണെന്നും റെയിന്‍സ് പറഞ്ഞു. നിങ്ങളുടെ ഓരോ പ്രാര്‍ത്ഥനയും ഞാന്‍ കൂടെ കൂട്ടും. നിങ്ങളുടെ സഹതാപം എനിക്ക് വേണ്ട. എന്നെ ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കണെന്ന് ഞാന്‍ കരുതുന്നില്ല, കാരണം എനിക്ക് വിശ്വാസമുണ്ടെന്നും റെയിന്‍സ് കൂട്ടിച്ചേര്‍ത്തു.