സൈനയ്ക്ക് കിരീടം

ഇന്ത്യൻ ഓപ്പൺ സീരീസ് ബാഡ്മിന്റൺ വനിതാ കിരീടം സൈന നെഹ്വാളിന്. ഫൈനലിൽ തായ്ലന്റിന്റെ റാച്ച നോക്കിനെ തോൽപ്പിച്ചാണ് സൈന കിരീടം സ്വന്തമാക്കിയത്.
 | 
സൈനയ്ക്ക് കിരീടം

 

ന്യൂഡൽഹി: ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ വനിതാ കിരീടം സൈന നെഹ്‌വാളിന്. ഫൈനലിൽ തായ്‌ലന്റിന്റെ റാച്ച നോക്കിനെ തോൽപ്പിച്ചാണ് സൈന കിരീടം സ്വന്തമാക്കിയത്. സ്‌കോർ 21-16, 21-14. ഡൽഹിയിലെ സിരി ഫോർട്ട് സ്‌പോർട്‌സ് കോംപ്ലക്‌സിലായിരുന്നു മത്സരം.

കഴിഞ്ഞ ദിവസം ബാഡ്മിന്റൻ റാങ്കിങ്ങിൽ സൈന പുതിയ ചരിത്രം കുറിച്ചിരുന്നു. ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരിസ് ടൂർണമെന്റിന്റെ സെമിഫൈനലിൽ വിജയിയായതോടെ സൈന ലോക ഒന്നാം നമ്പർ താരമായി മാറി. സെമിയിൽ സ്‌പെയിനിന്റെ കരോളിനയേയാണ് ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സൈന. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനയുടെ യി ബഷിമോട്ടോവിനെ പിന്തള്ളിയാണ് സൈന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. പ്രകാശ് പദുക്കോൺ ആണ് പുരുഷൻമാരിലെ ലോക ഒന്നാം നമ്പർ താരമായ ഇന്ത്യക്കാരൻ.