ലോക ബാഡ്മിന്റൻ റാങ്കിങ്ങിൽ സൈന ഒന്നാമത്

ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈനാ നെഹ്വാൾ ബാഡ്മിന്റൻ റാങ്കിങ്ങിൽ പുതിയ ചരിത്രം കുറിച്ചു. ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയിയായതോടെ സൈന ലോക ഒന്നാം നമ്പർ താരമായി മാറി.
 | 
ലോക ബാഡ്മിന്റൻ റാങ്കിങ്ങിൽ സൈന ഒന്നാമത്

 

ന്യൂഡൽഹി: ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈനാ നെഹ്‌വാൾ ബാഡ്മിന്റൻ റാങ്കിങ്ങിൽ പുതിയ ചരിത്രം കുറിച്ചു. ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിന്റൺ ടൂർണമെന്റ് സെമിയിൽ വിജയിയായതോടെ സൈന ലോക ഒന്നാം നമ്പർ താരമായി മാറി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സൈന. ഡൽഹിയിലെ സിരി ഫോർട്ട് സ്‌പോർട്‌സ് കോംപ്ലക്‌സിലായിരുന്നു മത്സരം.

ടൂർണമെന്റിന്റെ സെമിഫൈനലിൽ സ്‌പെയിനിന്റെ കരോളിന മരിനെയാണ് സൈന പരാജയപ്പെടുത്തിയത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനയുടെ യി ബഷിമോട്ടോവിനെയാണ് സൈന റാങ്കിങ്ങിൽ പിന്നിലാക്കിയത്. പ്രകാശ് പദുക്കോൺ ആണ് പുരുഷൻമാരിലെ ലോക ഒന്നാം നമ്പർ താരമായ ഇന്ത്യക്കാരൻ.