സൈന നെഹ്‌വാളിന് പദ്മഭൂഷൺ പുരസ്‌കാരത്തിന് ശുപാർശ

ബാഡ്മിന്റൺ താരം സൈന നെഹ്വാളിന് പദ്മഭൂഷൺ പുരസ്കാരത്തിന് ശുപാർശ. കേന്ദ്ര കായിക മന്ത്രാലയമാണ് സൈനയുടെ പേര് ശുപാർശ ചെയ്തത്.
 | 
സൈന നെഹ്‌വാളിന് പദ്മഭൂഷൺ പുരസ്‌കാരത്തിന് ശുപാർശ

 

ന്യൂഡൽഹി: ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന് പദ്മഭൂഷൺ പുരസ്‌കാരത്തിന് ശുപാർശ. കേന്ദ്ര കായിക മന്ത്രാലയമാണ് സൈനയുടെ പേര് ശുപാർശ ചെയ്തത്. പുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി നൽകിയ അപേക്ഷ കായിക മന്ത്രാലയം തള്ളിയതിലുള്ള നീരസം സൈന കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക പരിഗണന നൽകി സൈനയെ പുരസ്‌കാരത്തിനായി പരിഗണിച്ചത്.

സൈനയ്ക്ക് പകരം ഒളിമ്പിക് മെഡൽ ജേതാവും ഗുസ്തി താരവുമായ സുശീൽ കുമാറിന്റെ പേരാണ് കായിക മന്ത്രാലയം തെരഞ്ഞെടുത്തത്.

2010ൽ സൈനയ്ക്ക് പദ്മശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു. പദ്മ അവാർഡ് കിട്ടി അഞ്ചുവർഷത്തിനു ശേഷം മാത്രമേ അടുത്തത് നൽകാവൂ എന്ന നിയമം ചൂണ്ടികാട്ടിയാണ് അപേക്ഷ തള്ളിയത്. എന്നാൽ 2011ൽ പദ്മശ്രീ ലഭിച്ച സുശീൽ കുമാറിന്റെ പേര് ഇത്തവണ പദ്മഭൂഷൺ അവാർഡിന് ശുപാർശ ചെയ്യപ്പെട്ടത് സൈന ചോദ്യം ചെയ്തു. ഇത് പിന്നീട് വിവാദമാകുകയും ചെയ്തു.

ലോക ബാഡ്മിന്റൺ വനിതാ സിംഗിൾസ് റാങ്കിങിൽ സൈന നാലാം സ്ഥാനത്താണ്.