ലോക ടെന്നിസ് റാങ്കിങ്ങിൽ സാനിയ ഒന്നാമത്

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ലോക വനിതാ ഡബിൾസ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത്. ഫാമിലി സർക്കിൾ കപ്പിൽ സ്വിസ് താരം മാർട്ടിന ഹിൻജിസ്-സാനിയ ജോഡി കിരീടം ചൂടിയതോടെയാണ് സാനിയ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സാനിയ.
 | 
ലോക ടെന്നിസ് റാങ്കിങ്ങിൽ സാനിയ ഒന്നാമത്

 

ചാൾസ്റ്റൺ: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ലോക വനിതാ ഡബിൾസ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത്. ഫാമിലി സർക്കിൾ കപ്പിൽ സ്വിസ് താരം മാർട്ടിന ഹിൻജിസ്-സാനിയ ജോഡി കിരീടം ചൂടിയതോടെയാണ് സാനിയ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സാനിയ. ലിയാൻഡർ പെയ്‌സും മഹേഷ് ഭൂപതിയുമാണ് ടെന്നിസ് ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരങ്ങൾ.

ഫൈനലിൽ ഓസ്‌ട്രേലിയൻ-ക്രൊയേഷ്യൻ സഖ്യമായ കാസെ ദെലാക്വ-ദാരിജ ജുറാക് ജോഡിയെ 6-0,6-4 എന്ന സ്‌കോറിനാണ് സാനിയയും ഹിൻജിസും മറികടന്നത്. മൊത്തം 7965 വ്യക്തിഗത പോയിന്റാണ് സാനിയയ്ക്കുള്ളത്. ഇറ്റലിയുടെ സാറ എറാനിയെയും റോബർട്ട വിൻസിയെയുമാണ് സാനിയ മറികടന്നത്. മയാമി ഓപ്പൺ, ഇന്യാൻ വെൽസ് എന്നിവയടക്കം ഇരുവരും ചേർന്നു നേടുന്ന തുടർച്ചയായ മൂന്നാം കിരീടമാണിത്.