ടാഫിക് നിയമം ലംഘിച്ചു; സാനിയക്കു പിഴ

ട്രാഫിക് നിയമം ലംഘിച്ചതിന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്കു പിഴ. സർക്കാർ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ കാറിൽ നമ്പർപ്ലേറ്റ് സ്ഥാപിച്ചതിനാണു സാനിയക്കു പോലീസ് പിഴ ചുമത്തിയത്.
 | 

ടാഫിക് നിയമം ലംഘിച്ചു; സാനിയക്കു പിഴ

ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്കു പിഴ. സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ കാറിൽ നമ്പർപ്ലേറ്റ് സ്ഥാപിച്ചതിനാണു സാനിയക്കു പോലീസ് പിഴ ചുമത്തിയത്. ഹൈദരാബാദിലെ ജൂബിലി ഹിൽസ് റോഡിൽ തിങ്കളാഴ്ച രാത്രിയാണു സംഭവം. പോലീസ് ചുമത്തിയ 200 രൂപ പിഴ സാനിയ അടച്ചു.