സ്വച്ഛഭാരത് പദ്ധതിക്ക് പിന്തുണയുമായി സാനിയാ മിർസയും

പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിക്ക് പിന്തുണയുമായി ടെന്നീസ്താരം സാനിയാ മിർസയും. കഴിഞ്ഞ ദിവസമാണ് സാനിയയും കൂട്ടുകാരും ഹൈദരാബാദിലെ റോഡുകൾ വൃത്തിയാക്കുന്ന വീഡിയോ പുറത്ത് വിട്ടത്. സാനിയ മിർസ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വ്യവസായ പ്രമുഖൻ അനിൽ അംബാനിയാണ് സാനിയയെ പദ്ധതിയിലേക്ക് നോമിനേറ്റ് ചെയ്തത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ, റിതേഷ് ദേശ്മുഖ്, സാജിദ് ഖാൻ, പി.വി സിന്ധു, രാംചരൺ, കെ.ടി രാമ റാവു, ദീപിക പള്ളിക്കൽ, അഭിനവ് ബിന്ദ്ര തുടങ്ങിയവരെ സാനിയ പദ്ധതിയിലേക്ക് നോമിനേറ്റ് ചെയ്തു.
 | 

സ്വച്ഛഭാരത് പദ്ധതിക്ക് പിന്തുണയുമായി സാനിയാ മിർസയും
ഹൈദരബാദ്: പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിക്ക് പിന്തുണയുമായി ടെന്നീസ്താരം സാനിയാ മിർസയും. കഴിഞ്ഞ ദിവസമാണ് സാനിയയും കൂട്ടുകാരും ഹൈദരാബാദിലെ റോഡുകൾ വൃത്തിയാക്കുന്ന വീഡിയോ പുറത്ത് വിട്ടത്. സാനിയ മിർസ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വ്യവസായ പ്രമുഖൻ അനിൽ അംബാനിയാണ് സാനിയയെ പദ്ധതിയിലേക്ക് നോമിനേറ്റ് ചെയ്തത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ, റിതേഷ് ദേശ്മുഖ്, സാജിദ് ഖാൻ, പി.വി സിന്ധു, രാംചരൺ, കെ.ടി രാമ റാവു, ദീപിക പള്ളിക്കൽ, അഭിനവ് ബിന്ദ്ര തുടങ്ങിയവരെ സാനിയ പദ്ധതിയിലേക്ക് നോമിനേറ്റ് ചെയ്തു.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചാണ് മോഡി ശുചിത്വ ഭാരതമെന്ന സന്ദേശവുമായി സ്വച്ഛഭാരത് പദ്ധതിക്ക് തുടക്കമിട്ടത്.