വിംബിൾഡൺ: സാനിയ-ഹിംഗിസ് സഖ്യം സെമിയിൽ

ഇന്ത്യയുടെ സാനിയ മിർസയും സ്വിസ് താരം മാർട്ടിന ഹിംഗിസും വിംബിൾഡൺ ടെന്നിസിന്റെ വനിതാ ഡബിൾസ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ കാസി ഡെല്ലാക്വ- യർസൊലാവ ഷ്വെഡോവ സഖ്യത്തെ തോൽപിച്ചാണ് സഖ്യം സെമിയിൽ പ്രവേശിച്ചത്.
 | 
വിംബിൾഡൺ: സാനിയ-ഹിംഗിസ് സഖ്യം സെമിയിൽ

 

ലണ്ടൻ: ഇന്ത്യയുടെ സാനിയ മിർസയും സ്വിസ് താരം മാർട്ടിന ഹിംഗിസും വിംബിൾഡൺ ടെന്നിസിന്റെ വനിതാ ഡബിൾസ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ കാസി ഡെല്ലാക്വ- യർസൊലാവ ഷ്വെഡോവ സഖ്യത്തെ തോൽപിച്ചാണ് സഖ്യം സെമിയിൽ പ്രവേശിച്ചത്. സ്‌കോർ: 7-5, 6-3. സെമിയിൽ അഞ്ചാം സീഡായ റക്വൽ കോപ്‌സ്-അബിഗേൽ സ്പിയേഴ്‌സ് ജോഡികളാണ് സാനിയയുടെയും ഹിംഗിസിന്റെയും എതിരാളികൾ.