മയാമി ഓപൺ ഡബിൾസ് കിരീടം സാനിയ-ഹിംഗിസ് സഖ്യത്തിന്

സാനിയ-ഫഹിംഗിസ് സഖ്യത്തിന് മയാമി ഓപൺ വനിതാ ഡബിൾസ് കിരീടം. ഫൈനലിൽ റഷ്യയുടെ എകാറ്ററീന മകരോവ- എലേന വെസ്നിന സഖ്യത്തെയാണ് ഇന്ത്യയുടെ സാനിയ മിർസയും സ്വിസ് താരം മാർട്ടിന ഹിംഗിസും പരാജയപ്പെടുത്തിയത്.
 | 
മയാമി ഓപൺ ഡബിൾസ് കിരീടം സാനിയ-ഹിംഗിസ് സഖ്യത്തിന്

 

മയാമി: സാനിയ-ഫഹിംഗിസ് സഖ്യത്തിന് മയാമി ഓപൺ വനിതാ ഡബിൾസ് കിരീടം. ഫൈനലിൽ റഷ്യയുടെ എകാറ്ററീന മകരോവ- എലേന വെസ്‌നിന സഖ്യത്തെയാണ് ഇന്ത്യയുടെ സാനിയ മിർസയും സ്വിസ് താരം മാർട്ടിന ഹിംഗിസും പരാജയപ്പെടുത്തിയത്. സ്‌കോർ 7-5,6-1.

2-5 എന്ന നിലയിൽ ആദ്യ സെറ്റ് നഷ്ടപ്പെടുമെന്ന് തോന്നിയെങ്കിലും പിന്നീട് കളിയിൽ തിരിച്ച് വരവ് നടത്തിയ സഖ്യം 7-5ന് സെറ്റ് നേടി. ടിമിയ ബാബോസ്-ക്രിസ്റ്റീന മ്ലാദെനോവിച്ച് സഖ്യത്തെ 6-2, 6-4 സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഇരുവരും ഫൈനലിൽ പ്രവേശിച്ചത്. സാനിയ-ഹിംഗിസ് സഖ്യത്തിന്റെ രണ്ടാം കിരീടനേട്ടമാണിത്. കഴിഞ്ഞ മാസം ബി.എൻ.പി പാരിബാസ് ഓപണിലും സാനിയ-ഹിംഗിസ് സഖ്യം റഷ്യൻ സഖ്യത്തെ പരാജയപ്പെടുത്തിയിരുന്നു.

മയാമി ഓപൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ദ്യോകോവിച്ചും വനിതാ സിംഗിൾസ് കിരീടം സെറീന വില്യംസും സ്വന്തമാക്കി.