ഏഷ്യൻ ഗെയിംസ്: സാനിയ-സാകേത് സഖ്യത്തിന് സ്വർണം

ഏഷ്യൻ ഗെയിംസ് ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയ്ക്ക് സ്വർണം. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും സാകേത് മൈനേനി സഖ്യമാണ് സ്വർണം നേടിയത്. ചൈനീസ് തായ്പേയ് സഖ്യത്തെ 6-4, 6-3 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആറാം സ്വർണമാണിത്.
 | 
ഏഷ്യൻ ഗെയിംസ്: സാനിയ-സാകേത് സഖ്യത്തിന് സ്വർണം

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യയ്ക്ക് സ്വർണം. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും സാകേത് മൈനേനി സഖ്യമാണ് സ്വർണം നേടിയത്. ചൈനീസ് തായ്‌പേയ് സഖ്യത്തെ 6-4, 6-3 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആറാം സ്വർണമാണിത്.

ഇന്ന് നടന്ന വനിതകളുടെ ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ് സ്വർണം സ്വന്തമാക്കിയിരുന്നു. 61.03 മീറ്റർ ദൂരമാണ് സീമ എറിഞ്ഞത്. ഇതോടെ ആറ് സ്വർണവും ഏഴ് വെള്ളിയുമുൾപ്പെടെ 42 മെഡലുകളുമായി പട്ടികയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്.