സാനിയക്ക് ഖേൽരത്‌നയ്ക്ക് നാമനിർദ്ദേശം

ടെന്നിസ് താരം സാനിയ മിർസയ്ക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. കേന്ദ്ര കായിക മന്ത്രാലയമാണ് സാനിയയെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. വിംബിൾഡൺ വനിതാ ഡബിൾസ് കിരീടം നേടിയതിന് പിന്നാലെ വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പർ കൂടിയാണ് സാനിയ ഇപ്പോൾ.
 | 

സാനിയക്ക് ഖേൽരത്‌നയ്ക്ക് നാമനിർദ്ദേശം
ന്യൂഡൽഹി: ടെന്നിസ് താരം സാനിയ മിർസയ്ക്ക് രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. കേന്ദ്ര കായിക മന്ത്രാലയമാണ് സാനിയയെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. വിംബിൾഡൺ വനിതാ ഡബിൾസ് കിരീടം നേടിയതിന് പിന്നാലെ വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പർ കൂടിയാണ് സാനിയ ഇപ്പോൾ.

ഏപ്രിലിന് മുമ്പാണ് ഖേൽരത്‌ന പുരസ്‌കാരത്തിന് നാമനിർദ്ദേശം സമർപ്പിക്കേണ്ടതെങ്കിലും പ്രത്യേക അധികാരം ഉപയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സാനിയയുടെ പേര് നിർദ്ദേശിക്കുകയായിരുന്നു. സ്‌ക്വാഷ് താരം ദീപിക പള്ളിക്കൽ, ഡിസ്‌കസ് താരം വികാസ് ഗൗഡ എന്നിവരാണ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്ന മറ്റു താരങ്ങൾ എന്നാണ് സൂചന. ഖേൽരത്‌ന സംബന്ധിച്ച അന്തിമ തീരുമാനം അവാർഡ് കമ്മിറ്റിയാകും എടുക്കുക.