സാനിയ-ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 29-ാം വിജയം; ലോകറെക്കോര്‍ഡ്

ലോക ടെന്നീസില് പുതിയ ചരിത്രം കുറിച്ച് സാനിയ മിര്സ- മാര്ട്ടീന ഹിംഗിസ് സഖ്യം. തുടര്ച്ചയായി 29 വിജയങ്ങള് നേടിയാണ് വനിതാ ഡബിള്സ് ടെന്നീസില് സഖ്യം ലോകറെക്കോര്ഡ് കുറിച്ചത്. സിഡ്നി ഇന്റര്നാഷണല് ടെന്നീസിന്റെ സെമി ഫൈനലില് യെറോസ്ലാവ ഷെവധോവ- റാലുക്ക ഒലാറു സഖഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇവര് നേട്ടം കൊയ്തത്.
 | 

സാനിയ-ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 29-ാം വിജയം; ലോകറെക്കോര്‍ഡ്

സിഡ്‌നി: ലോക ടെന്നീസില്‍ പുതിയ ചരിത്രം കുറിച്ച് സാനിയ മിര്‍സ- മാര്‍ട്ടീന ഹിംഗിസ് സഖ്യം. തുടര്‍ച്ചയായി 29 വിജയങ്ങള്‍ നേടിയാണ് വനിതാ ഡബിള്‍സ് ടെന്നീസില്‍ സഖ്യം ലോകറെക്കോര്‍ഡ് കുറിച്ചത്. സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നീസിന്റെ സെമി ഫൈനലില്‍ യെറോസ്ലാവ ഷെവധോവ- റാലുക്ക ഒലാറു സഖഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇവര്‍ നേട്ടം കൊയ്തത്.

22 വര്‍ഷം മുമ്പ് ജിഗി ഫെര്‍ണാണ്ടസ് – നടാഷ വെരേവ സഖ്യം നേടിയ 28 വിജയങ്ങളെന്ന റെക്കോര്‍ഡാണ് ഇവര്‍ തകര്‍ത്തത്. വനിതാ ഡബിള്‍സ് റാങ്കിംഗില്‍ സാനിയ ഒന്നാം സ്ഥാനത്തും ഹിംഗിസ് രണ്ടാം സ്ഥാനത്തുമാണ്.