സാനിയ-ഹിംഗിസ് സഖ്യത്തിന് വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം

സാനിയ-മാര്ട്ടീന ഹിംഗിസ് സഖ്യത്തിന് വിംബിള്ഡണ് വനിതാ ഡബിള്സ് കിരീടം. റഷ്യയുടെ എകാത്തറീന മകറോവ-എലേന വെസ്നിന സഖ്യത്തെ തോല്പ്പിച്ചാണ് സാനിയയും ഹിംഗിസും കിരീടമണിഞ്ഞത്. 5-7ന് ആദ്യ സെറ്റ് നഷ്ടമായ ശേഷം 7-6, 7-5 എന്ന സ്കോറിനാണ് ഫൈനല് ഇവര് നേടിയത്. സാനിയ മുമ്പ് മൂന്നു തവണ മിക്സഡ് ഡബിള്സ് കിരീടം നേടിയിട്ടുണ്ട്.
 | 

സാനിയ-ഹിംഗിസ് സഖ്യത്തിന് വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം

ലണ്ടന്‍: സാനിയ-മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന് വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് കിരീടം. റഷ്യയുടെ എകാത്തറീന മകറോവ-എലേന വെസ്‌നിന സഖ്യത്തെ തോല്‍പ്പിച്ചാണ് സാനിയയും ഹിംഗിസും കിരീടമണിഞ്ഞത്. 5-7ന് ആദ്യ സെറ്റ് നഷ്ടമായ ശേഷം 7-6, 7-5 എന്ന സ്‌കോറിനാണ് ഫൈനല്‍ ഇവര്‍ നേടിയത്. സാനിയ മുമ്പ് മൂന്നു തവണ മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്.

മാര്‍ട്ടീനയുടെ മൂന്നാം വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടമാണ് ഇത്. ആദ്യ സെറ്റില്‍ ഒന്നാം സീഡുകളായ മാര്‍ട്ടീന- സാനിയ ജോഡിയെ 5-7ന് തകര്‍ത്ത റഷ്യന്‍ സഖ്യം വാശിയേറിയ പോരാട്ടമാണ് നടത്തിയത്. രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെയാണ് സാനിയയും ഹിംഗിസും നേടിയത്. പുരുഷ വിഭാഗം ഡബിള്‍സില്‍ ജെയ്മി മറെജോണ്‍ പീര്‍സ് ജോഡിയെ 76, 64, 64ന് പരാജയപ്പെടുത്തി ജൂലിയന്‍ റോജര്‍ഹോറിയ ടെക്കാവു സഖ്യം കിരീടം നേടി.