സാനിയ മിർസയ്ക്ക് ഖേൽരത്ന
ടെന്നീസ് താരം സാനിയ മിർസയ്ക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം. മലയാളി താരങ്ങളായ ടിന്റു ലൂക്ക, ദീപിക പള്ളിക്കൽ, എന്നിവരടക്കമുള്ളവരെ പിന്തള്ളിയാണ് സാനിയ പുരസ്കാരത്തിന് അർഹത നേടിയത്.
Aug 11, 2015, 13:58 IST
| ന്യൂഡൽഹി: ടെന്നീസ് താരം സാനിയ മിർസയ്ക്ക് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം. മലയാളി താരങ്ങളായ ടിന്റു ലൂക്ക, ദീപിക പള്ളിക്കൽ, എന്നിവരടക്കമുള്ളവരെ പിന്തള്ളിയാണ് സാനിയ പുരസ്കാരത്തിന് അർഹത നേടിയത്. കേന്ദ്ര കായിക മന്ത്രാലയം നേരിട്ടാണ് സാനിയയെ നാമനിർദ്ദേശം ചെയ്തത്. വിംബിൾഡൺ വനിതാ ഡബിൾസ് കിരീടം നേടിയതിന് പിന്നാലെയായിരുന്നു കായിക മന്ത്രാലയം സാനിയയെ ഖേൽരത്നയ്ക്ക് നിർദ്ദേശിച്ചത്. വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പർ കൂടിയാണ് സാനിയ ഇപ്പോൾ.