ഡിസ്‌കസ് ത്രോയിൽ സീമ പുനിയയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. വനിതകളുടെ ഡിസ്കസ് ത്രോയിൽ സീമ പുനിയയാണ് സ്വർണം നേടിയത്. 61.03 മീറ്റർ ദൂരമാണ് സീമ എറിഞ്ഞത്.
 | 

ഡിസ്‌കസ് ത്രോയിൽ സീമ പുനിയയ്ക്ക് സ്വർണം
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. വനിതകളുടെ ഡിസ്‌കസ് ത്രോയിൽ സീമ പുനിയയാണ് സ്വർണം നേടിയത്. 61.03 മീറ്റർ ദൂരമാണ് സീമ എറിഞ്ഞത്.

3,000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിൽ നവീൻ കുമാർ വെങ്കലം സ്വന്തമാക്കി. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ മലയാളി താരം ഒ.പി.ജെയ്ഷ വെങ്കലവും 61 കിലോ ഗുസ്തി വിഭാഗത്തിൽ ഇന്ത്യൻ താരം ബജ്‌റംഗ് വെളളിയും നേടി. ഇതോടെ മെഡൽ പട്ടികയിൽ ഇന്ത്യ പത്താം സ്ഥാനത്ത് തുടരുകയാണ്.