സെറീനയ്ക്ക് ആറാം വിംബിൾഡൺ കിരീടം

വിംബിൾഡൺ വനിതാ സംഗിൾസ് കിരീടെ സെറീന വില്യംസ് സ്വന്തമാക്കി. ഫൈനലിൽ ഇരുപതാം സീഡ് സ്പാനിഷ് താരം ഗാർബിൻ മുഗുരുസയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെറീന ആറാം വിംബിൾഡൻ കിരീടം സ്വന്തമാക്കിയത്. സ്കോർ: 64, 64. സെറീനയുടെ 21-ാം ഗ്രാൻസ്ലാം കിരീടവും ഈ വർഷത്തെ മൂന്നാമത്തേതുമാണിത്.
 | 
സെറീനയ്ക്ക് ആറാം വിംബിൾഡൺ കിരീടം

 

ലണ്ടൻ: വിംബിൾഡൺ വനിതാ സംഗിൾസ് കിരീടെ സെറീന വില്യംസ് സ്വന്തമാക്കി. ഫൈനലിൽ ഇരുപതാം സീഡ് സ്പാനിഷ് താരം ഗാർബിൻ മുഗുരുസയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെറീന ആറാം വിംബിൾഡൻ കിരീടം സ്വന്തമാക്കിയത്. സ്‌കോർ: 64, 64. സെറീനയുടെ 21-ാം ഗ്രാൻസ്ലാം കിരീടവും ഈ വർഷത്തെ മൂന്നാമത്തേതുമാണിത്.

മുഗുരുസയ്‌ക്കെതിരെ ഒന്നര മണിക്കൂർ നീണ്ട പോരാട്ടത്തിലാണ് സെറീന വിജയിച്ചത്. ആദ്യ ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന മുഗുരുസ സെറീനയ്‌ക്കെതിരെ മികച്ച പ്രകടനത്തോടെയാണ് തുടങ്ങിയത്. സെറീന മൂന്നു ഡബിൾ ഫോൾട്ടുകൾ വരുത്തിയത് മുതലാക്കി മുന്നേറിയ മുഗുരുസ ആദ്യ സെറ്റിൽ 4-2ന് നേടി.

പിന്നീടു തിരിച്ചുവന്ന സെറീന നാലു ഗെയിമുകൾ തുടർച്ചയായി നേടി സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ 5-1നു സെറീന മുന്നിലെത്തിയെങ്കിലും മുഗുരുസ ശക്തമായി തിരിച്ചു വന്നു. മാച്ച് പോയിന്റിൽനിന്നു രക്ഷപ്പെട്ടശേഷം 5-4നു തൊട്ടു പിന്നിലെത്തിയ സ്പാനിഷ് താരം സെറീനക്ക് വൻ ഭീഷണിയാണ് ഉയർത്തിയത്.