ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സെറീന വില്യംസിന്

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കയുടെ സെറീന വില്യംസിന്. ലോക രണ്ടാം നമ്പർ താരം മരിയ ഷെറപ്പോവയെ പരാജയപ്പെടുത്തിയാണ് സെറീയ കിരീടം സ്വന്തമാക്കിയത്.
 | 

ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സെറീന വില്യംസിന്
മെൽബൺ: 
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കയുടെ സെറീന വില്യംസിന്. ലോക രണ്ടാം നമ്പർ താരം മരിയ ഷെറപ്പോവയെ പരാജയപ്പെടുത്തിയാണ് സെറീയ കിരീടം സ്വന്തമാക്കിയത്. സ്‌കോർ: 6-3, 7-6.

വിജയത്തോടെ 19 ഗ്രാൻഡ്സ്ലാം കിരീടം എന്ന ചരിത്രനേട്ടമാണു സെറീന കുറിച്ചത്. ഇതോടെ മാർട്ടിന നവരത്തിലോവ, ക്രിസ് എവർട്ട് എന്നിവരെ പിന്തള്ളി ഏറ്റവുമധികം ഗ്രാൻഡ്സ്ലാം എന്ന നേട്ടവും സെറീനക്ക് സ്വന്തം. അഞ്ച് തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനാണ് സെറീന.