ചെയര്‍ അമ്പയറെ ചീത്ത വിളിച്ച സെറീന വില്യംസിന് 12 ലക്ഷം രൂപ പിഴ

യു.എസ് ഓപ്പണ് ടെന്നീസിന്റെ ഫൈനല് മത്സരത്തിനിടെ മോശമായി പെരുമാറിയ സൂപ്പര് താരം സെറീന വില്യംസിന് 17000 ഡോളര് പിഴ ശിക്ഷ. നിരവധി നാടകീയ സംഭവങ്ങള്ക്കാണ് യു.എസ് ഓപ്പണ് ഫൈനല് മത്സരം സാക്ഷിയായത്. മത്സരത്തിലുടനീളം അസ്വസ്ഥയായി കാണപ്പെട്ട സെറീന ഇടയ്ക്ക് റാക്കറ്റ് നിലത്തെറിഞ്ഞ് ഉടച്ചു. ഇതിനെ തുടര്ന്ന് ചെയര് അമ്പയര് കാര്ലോസ് റാമോസ് സെറീനയുടെ പോയിന്റ് വെട്ടിക്കുറച്ചിരുന്നു.
 | 

ചെയര്‍ അമ്പയറെ ചീത്ത വിളിച്ച സെറീന വില്യംസിന് 12 ലക്ഷം രൂപ പിഴ

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനല്‍ മത്സരത്തിനിടെ മോശമായി പെരുമാറിയ സൂപ്പര്‍ താരം സെറീന വില്യംസിന് 17000 ഡോളര്‍ പിഴ ശിക്ഷ. നിരവധി നാടകീയ സംഭവങ്ങള്‍ക്കാണ് യു.എസ് ഓപ്പണ്‍ ഫൈനല്‍ മത്സരം സാക്ഷിയായത്. മത്സരത്തിലുടനീളം അസ്വസ്ഥയായി കാണപ്പെട്ട സെറീന ഇടയ്ക്ക് റാക്കറ്റ് നിലത്തെറിഞ്ഞ് ഉടച്ചു. ഇതിനെ തുടര്‍ന്ന് ചെയര്‍ അമ്പയര്‍ കാര്‍ലോസ് റാമോസ് സെറീനയുടെ പോയിന്റ് വെട്ടിക്കുറച്ചിരുന്നു.

പോയിന്റ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ചെയര്‍ അമ്പയര്‍ കള്ളനാണെന്ന് സെറീന ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഗാലറിയില്‍ നിന്നും കോച്ച് നിര്‍ദേശങ്ങള്‍ നല്‍കിയതും പിഴ ലഭിക്കാന്‍ കരണമായിട്ടുണ്ട്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ഫോമിലേക്ക് ഉയരാന്‍ സാധിക്കാതിരുന്ന സെറീന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജപ്പാന്‍ താരം നവോമി ഒസാകയോട് തോറ്റത്.

യു.എസ് ഓപ്പണില്‍ കീരീടം നേടുന്ന ആദ്യത്തെ ജപ്പാന്‍കാരിയാണ് നവോമി ഒസാക. നവോമിയുടെ വിജയത്തെ പ്രശംസിച്ച് സെറീന പുരസ്‌കാര ദാനച്ചടങ്ങില്‍ സംസാരിച്ചിരുന്നു. എന്നാല്‍ പരാജയത്തില്‍ കടുത്ത നിരാശയിലായിരുന്നു താരമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.