ആസ്‌ട്രേലിയന്‍ ഓപണ്‍; ലോക ഒന്നാം നമ്പര്‍ താരത്തെ തകര്‍ത്ത് സെറീന വില്യംസ് ക്വാര്ട്ടര് ഫൈനലില്‍
മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപണില് ലോക ഒന്നാം നമ്പര് താരം സിമോണ ഹാലെപ്സിനെ തകര്ത്ത് സെറീന വില്യംസ് ക്വാര്ട്ടര് ഫൈനലില് കടന്നു. സ്കോര്: 6-1, 4-6, 6-4. ആവേശകരമായ പോരാട്ടത്തിന്റെ ആദ്യ സെറ്റില് സിമോണയെ നോക്കുകുത്തിയാക്കി സെറീന കളം നിറഞ്ഞാടുകയായിരുന്നു. സെറീനയുടെ സെര്വുകള് പോലും റിട്ടേണ് ചെയ്യാനാവാതെ സിമോണ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
എന്നാല്‍ രണ്ടാം സെറ്റില്‍ ശക്താമായി തിരിച്ചുവന്ന സിമോണ കടുത്ത വെല്ലുവിളി ഉയര്‍ത്തി. 6-4നായിരുന്നു സിമോണ രണ്ടാം സെറ്റ് സ്വന്തമാക്കിയത്. മൂന്നാമത്തെയും അവസാനത്തെയും സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാടിയ സിമോണയില്‍ നിന്ന് സെറീന വിജയം പിടിച്ചെടുത്തു. ഇന്നത്തെ വിജയത്തോടെ അമേരിക്കന്‍ ടെന്നീസ് രാജകുമാരിയുടെ 50ാമത്തെ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മെല്‍ബണ്‍ വേദിയാവുമെന്ന് ഉറപ്പായി. കരിയറിലെ എട്ടാം ഗ്രാന്റ്സ്ലാം കിരീടമാണ് ഇനി സെറീനയുടെ ലക്ഷ്യം.